വാട്സാപ്പ് അപ്ഡേറ്റ്; ഇനി മെസേജുകൾ ഫോർവേഡ് ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടേണ്ടി വരും

വാട്സാപ്പ് വഴി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനായി പുതിയ ചില നീക്കങ്ങളുമായി വാട്സാപ്പ്. ഇനി മെസേജുകൾ കൂടുതൽ ആളുകളിലേക്ക് കൈമാറുന്നത് അൽപം ബുദ്ധിമുട്ടാകും. വാട്സാപ്പ് മെസേജുകൾ കൂട്ടമായി കൈമാറുന്നതിൽ കൂടുതൽ നിയന്ത്രങ്ങൾ കൊണ്ട് വരുന്നതായി റിപോർട്ടുകൾ പറയുന്നു.
മറ്റ് സോഷ്യൽ നെറ്റ്‌വർക്കുകളെപ്പോലെ, കൊറോണ വൈറസിനെക്കുറിച്ചും മറ്റ് വാർത്താ സംഭവങ്ങളെക്കുറിച്ചും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ഉപയോക്താക്കളുടെ എണ്ണം വാട്സാപ്പിൽ വർധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
സന്ദേശങ്ങൾ കൂട്ടമായി ഗ്രൂപ്പുകളിലേക്ക് കൈമാറുന്നത് ഇപ്പോൾ നിയന്ത്രണം കൊണ്ട് വരുകയും, പകരം, വാർത്തകളും മറ്റും കൈമാറുന്നതിന് ഉപയോക്താക്കൾ‌ കൂടുതൽ‌ പരിശ്രമിക്കേണ്ടതുണ്ട്. അതായത് ഒരു സന്ദേശം ഇനി ആവർത്തിച്ച് കൈമാറുകയാണെങ്കിൽ, ഉപയോക്താക്കൾക്ക് അഞ്ച് തവണ കൈമാറാൻ ഒരിക്കൽ മാത്രമേ സാധിക്കുകയുള്ളു. വീണ്ടും ഇതേ സന്ദേശം മറ്റു ഗ്രൂപ്പുകളിലേക്കോ വെക്തികൾക്കോ കൈമാറാൻ ശ്രമിക്കുമ്പോൾ അത് 5 എന്നതിലുപരി ഒരു സമയം ഒരു ചാറ്റിലേക്ക് മാത്രമേ അയയ്ക്കാൻ കഴിയൂ.
വ്യാജ സന്ദേശങ്ങൾ തടയാനും അവയുടെ സത്യാവസ്ഥ അറിയാനും ഈയിടെ വാട്സാപ്പ് “സെർച് വെബ്” എന്ന പുതിയ ഒരു സവിശേഷത പരീക്ഷിച്ചിരുന്നു. ഒരുപാട് തവണ കൈമാറ്റം ചെയ്യപ്പെട്ട വാർത്തകളോ വിവരങ്ങളോ ഉപഭോക്താക്കൾക്ക് ലഭിക്കുമ്പോൾ അതിന്റെ വലത് വശത്തായി ഒരു സെർച് ഐക്കൺ കാണാനും അത് വഴി വാർത്തയുടെ സത്യാവസ്ഥ അറിയാൻ ഇത് വെബ് സൈറ്റിൽ സേർച്ച് ചെയ്യാനും അനുവദിക്കുന്ന സവിശേഷതയാണിത്.