വാട്‌സാപ്പ് വഴിയുള്ള ആശയവിനിമയങ്ങള്‍ നടത്താത്തവരായി ആരുമില്ല. ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്കെല്ലാം വാട്‌സാപ്പ് മെസേജ് അയക്കാനാവും. എന്നാല്‍ ഒരാളുടെ നമ്പര്‍ ഫോണില്‍ സേവ് ചെയ്യാതെ തന്നെ എങ്ങനെ ആ നമ്പറിലേക്ക് വാട്‌സാപ്പ് സന്ദേശം അയക്കാം?
സുഹൃത്തുക്കളല്ലാത്തവരോ പരിചയമില്ലാത്തവരോ ആയ ആളുകള്‍ക്ക് അടിയന്തിരമായ എന്തെങ്കിലും സന്ദേശം അയക്കേണ്ട സാഹചര്യം വന്നാല്‍ അയാളുടെ നമ്പര്‍ ഫോണില്‍ സേവ് ചെയ്ത് വെക്കേണ്ടതില്ല. അപരിചിതരുടെ ഫോണ്‍ നമ്പറുകള്‍ ഫോണില്‍ സേവ് ചെയ്ത് വെക്കുന്നത് നിങ്ങളുടെ സ്വകാര്യതയ്ക്ക് അത്ര നല്ലതല്ല. കാരണം വാട്‌സാപ്പിലും മറ്റ് ആപ്ലിക്കേഷനുകളിലും നിങ്ങളുടെ ചിത്രങ്ങളും മറ്റും കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ മാത്രം കണ്ടാല്‍ മതി എന്നാക്കി വെച്ചിട്ടുണ്ടെങ്കില്‍ ഫോണില്‍ സേവ് ചെയ്ത നമ്പറുകളിലെല്ലാം അവ കാണാന്‍ സാധിക്കും. അതില്‍ ഈ അപരിചിതരും ഉണ്ടായേക്കാം.
ഫോൺ നമ്പർ സേവ് ചെയ്യാതെ വാട്സാപ്പിൽ എങ്ങനെ മെസേജ് അയക്കാം?
അതിനായി ആദ്യം നിങ്ങള്‍ ഫോണിലെ ബ്രൗസര്‍ തുറക്കുക. അതില്‍ ‘http://wa.me/’ എന്ന് ടൈപ്പ് ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് സന്ദേശം അയക്കേണ്ട നമ്പര്‍ കണ്‍ട്രി കോഡ് സഹിതം നല്‍കുക. ഉദാ:- ഫോണ്‍നമ്പര്‍ +919747***459 എന്നാണെങ്കില്‍, ബ്രൗസറിലെ അഡ്രസ് ബാറില്‍ http/wa.me/+919747***459 എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.
തുടർന്ന് വാട്‌സാപ്പ് ലോഗോയോട് കൂടി ഒരു പേജ് തുറന്നുവരും. അതില്‍ പച്ചനിറത്തില്‍ MESSAGE എന്ന ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ നേരെ നിങ്ങളുടെ ഫോണിലെ വാട്‌സാപ്പ് ആപ്ലിക്കേഷനിലേക്ക് റീഡയറക്ട് ചെയ്യപ്പെടും.
ഒപ്പം പ്രസ്തുത നമ്പറിന്റെ ഒരു ചാറ്റ് വിന്‍ഡോ തുറക്കുകയും ചെയ്യും. ഇനി നിങ്ങള്‍ക്ക് സന്ദേശം അയക്കാം.