ഫേസ്ബുക്ക് ഉപയോഗം നിയന്ത്രിക്കാം; പുതിയ അപ്ഡേറ്റുകൾ ഇങ്ങനെ…

കൊറോണ വൈറസ്, സമൂഹ വ്യാപനം തടയുന്നതിനായി ലോകമെമ്പാടും ആളുകൾ വീട്ടിൽ ഇരിക്കുന്നതിന്റെ ഭാഗമായി അമിതമായി സോഷ്യൽ മീഡിയ ഉപയോഗം വർധിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിൽ ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ഒന്നായ ഫേസ്ബുക് പുതിയ ഒരു ഫീച്ചർ പുറത്തിറക്കി. “ക്വിറ്റ് മോഡ്” എന്നറിയപ്പെടുന്ന ഈ സവിശേഷത പ്രവർത്തനക്ഷമമാക്കുന്നത് വഴി അനാവശ്യമായ മുന്നറീയിപ്പുകളും ന്യൂസ് ഫീഡറുകളും ഉപഭോക്താക്കൾക്ക് നിയന്ത്രിക്കാനാകും.
സോഷ്യൽ മീഡിയയിൽ ആളുകൾ കൂടുതൽ സമയം ചിലവഴിക്കുന്നത് തടയാൻ എന്തൊക്കെ മാർഗ നിർദ്ദേശങ്ങൾ ആവശ്യമാണെന്ന് ഈ ഫീച്ചർ കാണിച്ചു തരുന്നു. അമിത സോഷ്യൽ മീഡിയ ഉപയോഗം ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
പ്രത്യേകിച്ച് യുവാക്കളും കൗമാരക്കാരും അവർ മറ്റുള്ളവരുമായി ഇടപഴകുന്നത് കുറയുകയും സോഷ്യൽ മീഡിയ ഉപയോഗം വർധിച്ചതായി ഫേസ്ബുക്ക് പോലും അംഗീകരിച്ചിട്ടുണ്ട്. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഒരു പോസ്റ്റിന് എത്ര “ലൈക്കുകൾ” ലഭിക്കുന്നുവെന്നത് മറയ്ക്കുന്നതിനുള്ള മാർഗ്ഗം ഉൾപ്പെടെ മറ്റ് സവിശേഷതകളും കമ്പനി പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
ക്വിറ്റ് മോഡ് എങ്ങനെ ഉപയോഗിക്കാം?
ക്വിറ്റ് മോഡ് ആക്‌സസ് ചെയ്യുന്നതിന്, നിങ്ങൾ ഫേസ്ബുക്കിലെ സെറ്റിങ്‌സ് മെനുവിലേക്ക് പോയി “ടൈം ഓൺ ഫേസ്ബുക്ക്” എന്ന ഒപ്ഷൻ ക്ലിക്കു ചെയ്യുക. തുടർന്ന് “മാനേജ് യുവർ ടൈം” എന്നത് തിരഞ്ഞെടുക്കുക, അവിടെ നിങ്ങൾക്ക് ഒരു നിശ്ചിത സമയത്തേക്ക് “ക്വിറ്റ് മോഡ്” ഷെഡ്യൂൾ ചെയ്തു വെക്കാനാകും, അല്ലെങ്കിൽ അവ ഓഫ് ചെയ്തു വെക്കാനുമാകും.
നിശ്ചിത സമയം ഓൺ ഷെഡ്യൂൾ ചെയ്തു ശേഷം നിങ്ങൾ അപ്ലിക്കേഷൻ ആക്‌സസ്സു ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ, നിങ്ങൾ ഷെഡ്യൂൾ ചെയ്ത
സമയം അവസാനിക്കുന്നതിന് എത്ര സമയം ശേഷിക്കുന്നുവെന്ന് ഇത് പ്രദർശിപ്പിക്കും. പക്ഷെ ഈ ഫീച്ചർ നിങ്ങളെ 15 മിനുട്ട് ഫേസ്ബുക്ക് ഉപയോഗിക്കാനുള്ള ഓപ്ഷനും നൽകുന്നു. നിലവിൽ ഇത് ഐ ഒഎസ് പതിപ്പിൽ മാത്രമാണ് ലഭിക്കുന്നത് എങ്കിലും, വൈകാതെ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കും പുതിയ ഫീച്ചർ ആസ്വദിക്കാനാകും.
2018ൽ കമ്പനി ആദ്യമായി ഉപയോക്താക്കൾക്ക് തങ്ങളുടെ ഫേസ്ബുക് ഉപയോഗത്തിന്റെ സമയം അറിയുന്നതിനുള്ള ഒരു ഫീച്ചർ പുറത്തിറക്കിയിരുന്നു. ഇതിന്റെ അപ്ഡേറ്റ് എന്നോണം ആണ് ക്വിറ്റ് മോഡ് എന്നാ ഫീച്ചർ അവതരിപ്പിച്ചത്.