‘തഗ് ലൈഫുകളുടെ സുൽത്താൻ’ മാമുക്കോയ… സോഷ്യൽ മീഡിയയിൽ തരംഗമായി മാമുക്കോയയുടെ തഗ് ലൈഫ് വീഡിയോസ്.!! വീഡിയോ കാണാം…

ഹാസ്യനടനെന്ന നിലയില്‍ ഏറെ ചിരിപ്പിക്കുകയും സ്വഭാവ നടനെന്ന നിലയില്‍ ഇടയ്ക്കൊക്കെ വിസ്മയിപ്പിക്കുകയും ചെയ്ത നടനാണ് മലയാളികളുടെ പ്രിയപ്പെട്ട മാമുക്കോയ.
സോഷ്യല്‍മീഡിയയില്‍ ഇപ്പോൾ മാമുക്കോയയുടെ തഗ് ലൈഫ് വീഡിയോകള്‍ തരംഗമാവുകയാണ്. ലോക്ക്ഡൗണ്‍ കാലത്തെ ട്രോളന്മാരുടെ മുഖ്യ ഹീറോ നമ്മുടെ സ്വന്തം മാമുക്കോയ തന്നെ.


‘ഇറങ്ങിവാടാ തൊരപ്പാ…യേസ്.. സോറി നിങ്ങളെയല്ല വേറൊരു തൊരപ്പനുണ്ട്…’ തഗ് ഡയലോഗുകള്‍ക്ക് നിറഞ്ഞ കയ്യടിയുമായി സോഷ്യൽ മീഡിയ. ‘തഗ് ലൈഫുകളുടെ സുൽത്താൻ’ മാമുക്കോയ…
സിനിമ ഇറങ്ങിയപ്പോള്‍ പോലും മാമുക്കോയുടെ ഈ ഡയലോഗുകള്‍ ഇത്ര ചര്‍ച്ചയായിട്ടുണ്ടാവില്ല. എന്നാൽ ഇപ്പോൾ ഈ ക്വാറന്റൈനിൽ തരംഗമാവുകയാണ് തഗ് ലൈഫ് ഹീറോ മാമുക്കോയ.