കൊറോണ വൈറസിന് കാരണം 5G; വ്യാജ പ്രചാരണങ്ങൾ ഫേസ്ബുക് നീക്കം ചെയ്യുന്നു

ലോകമെമ്പാടും കോവിഡ് 19 ഭീതിയിൽ നിൽക്കുമ്പോൾ കൂടുതൽ വ്യാപനം തടയാനും മറ്റും സർക്കാരുകൾ ശ്രമിക്കുമ്പോൾ ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്നത് സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചാരങ്ങൾ ആണ്. ഇവയിൽ ഏറ്റവും ഒടുവിലത്തേത് കൊറോണ വൈറസിന് കാരണം 5G ആണെന്നുള്ളതാണ്.
ഇത്തരം വ്യാജ പ്രചാരങ്ങൾ തടയുന്നതിൽ നിന്നും ഗൂഗിൾ ഉടമസ്ഥതയ്യലുള്ള യൂട്യൂബ് ഈ അടുത്ത് ചില തീരുമാനങ്ങൾ എടുത്തിരുന്നു. കൊറോണ വൈറസ് ബന്ധപ്പെടുന്ന അനാവശ്യ വിഡിയോകൾക്ക് കൂടുതൽ പ്രചാരണം നൽകില്ല എന്നായിരുന്നു.
എന്നാൽ ഇതിനു പിന്നാലെ ഫേസ്ബുക്കും തങ്ങളുടെ പ്ലാറ്റഫോമിൽ കൊറോണ വൈറസ് ബന്ധപ്പെട്ടുള്ള വ്യാജ പ്രചാരണങ്ങൾ നീക്കം ചെയ്യുമെന്ന് അറീയിച്ചു. ഇവയിൽ ഏറ്റവും കൂടുതൽ ഉള്ളടക്കങ്ങൾ ഉള്ളത്, കൊറോണ വൈറസിന് കാരണം 5G ആണെന്നുള്ളതാണ്. ഇതുമായി ബന്ധപെട്ട് ഒരുപാട് അതികം ഉള്ളടക്കങ്ങൾ നീക്കം ചെയ്തതായി ഫേസ്ബുക് അറീയിച്ചു.
ലോകത്ത് ആദ്യമായി കൊറോണ വൈറസ് കണ്ടെത്തിയ ചൈനയിലെ വുഹാനിൽ ആൺ ആദ്യമായി 5G സേവനം ലഭ്യമായത്, അതിനാൽ 5G ആണ് കൊറോണ വൈറസിന് കാരണമായത് എന്നുള്ള രീതിയിൽ വ്യാജ പ്രചാരണം ഉണ്ടായിരുന്നു. കൂടാതെ ഇതുമായി ബന്ധിപ്പിക്കുന്ന ഒരു വ്യാജ മാപ്പ് തയാറാക്കി 5G സേവനം ലഭിച്ച മറ്റു നഗരങ്ങളെയും ചുറ്റിപറ്റി മാപ്പിൽ വ്യാജ പ്രചാരണങ്ങൾ നടത്തിയിരുന്നു. പിന്നീട് ഇതുമായി താരതമ്യം ചെയ്തു മറ്റു പല നഗരങ്ങളിലും ആളുകൾ പ്രക്ഷോപം നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഫേസ്ബുക് ഇങ്ങനെയൊരു തീരുമാനം എടുത്തത്.