ഇൻസ്റ്റാഗ്രാം വെബ് മെസ്സേജിങ്, നോട്ടിഫിക്കേഷൻ ബാർ അവതരിപ്പിച്ചു.

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം അതിന്റെ ഡെസ്ക്ടോപ്പ് സൈറ്റിൽ നേരിട്ടുള്ള സന്ദേശമയയ്ക്കൽ സവിശേഷത അവതരിപ്പിച്ചു. ഇപ്പോൾ‌ ബ്രൗസറിൽ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന സമയത്തു തന്നെ സന്ദേശങ്ങൾക്ക് മറുപടി നൽകാൻ സാധിക്കും. മുൻപ് വെബിൽ നേരിട്ടുള്ള സന്ദേശമയയ്ക്കൽ സാധ്യമായിരുന്നില്ല, അതിനാൽ ഈ ഫീച്ചർ വന്നതു കൊണ്ട് ആളുകൾ ഇൻസ്റ്റാഗ്രാം വെബ് സേവനം കൂടുതൽ പ്രയോജനപ്പെടുത്തിയേക്കാം. നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ സന്ദേശങ്ങൾ വായിക്കാനും മറുപടി നൽകാനും കഴിയും.
കഴിഞ്ഞ ഫെബ്രുവരിയിൽ റിവേഴ്സ് എഞ്ചിനീയറിംഗ് വിദഗ്ധൻ ജെയ്ൻ മഞ്ചുൻ വോംഗ് നടത്തിയ പരിശോധനയിൽ ഇൻസ്റ്റാഗ്രാമിന്റെ ഡെസ്ക്ടോപ്പ് പതിപ്പ് വഴിയുള്ള ഡിഎം ആക്സസ് ആദ്യമായി കണ്ടെത്തിയിരുന്നു, ഇതിന് പിന്നാലെയാണ് അപ്‌ഡേറ്റ് വന്നത്.
ഉപയോക്താക്കൾക്ക് പുതുതായി ചേർത്ത “സന്ദേശം” ബട്ടൺ ഉപയോഗിച്ച് പ്രൊഫൈൽ സ്ക്രീനിൽ നിന്ന് ചാറ്റുകൾ സൃഷ്ടിക്കാൻ കഴിയും, കൂടാതെ ഡിഎം( DM) വഴി മറ്റുള്ളവരുമായി പോസ്റ്റുകൾ പങ്കിടാനും ബ്രൗസർ പിന്തുണയ്ക്കുന്നുവെങ്കിൽ ഡെസ്ക്ടോപ്പിൽ അറിയിപ്പുകൾ സ്വീകരിക്കാനും കഴിയും.
ഇൻസ്റ്റാഗ്രാം, ഫേസ്ബുക്, മെസൻജർ മുതലായ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളും വാട്സ് ആപ്പിലെ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ കൊണ്ടു വരുമെന്നും ഇത് പൂർത്തിയാക്കാൻ വർഷങ്ങളെടുക്കുമെന്നും പ്രശസ്ത ടെക്നോളജി വെബ്സൈറ്റ് ടെക്ക്രഞ്ച് (TechCrunch) റിപ്പോർട്ട് ചെയ്തു. ഈ സുരക്ഷാ പ്രോട്ടോക്കോൾ അർത്ഥമാക്കുന്നത് അയച്ചയാൾക്കും സ്വീകർത്താവിനും മാത്രമേ ഒരു സന്ദേശത്തിന്റെ ഉള്ളടക്കം കാണാൻ കഴിയൂ എന്നതാണ്.